അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര കൊറക്കോട് സ്വദേശിയും ചെട്ടുംകുഴി ഇസ്സത്ത്‌നഗറില്‍ താമസക്കാരനുമായ നൗഷാദ് (34) ആണ് മരിച്ചത്. നേരത്തെ ദുബായിലായിരുന്ന നൗഷാദ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. അബൂബക്കറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: മുഹമ്മദ് ഇര്‍ഫാന്‍(ഏഴ്), അബൂബക്കര്‍ ഇഷാന്‍(മൂന്ന്), നഫീസത്ത് മിസിരിയ (എട്ട് മാസം). ഇസ്മായില്‍, നസീബ എന്നിവര്‍ സഹോദരങ്ങളാണ്.


أحدث أقدم
Kasaragod Today
Kasaragod Today