നിരോധിത പ്ലാസ്റ്റിക്‌ ക്യാരിബാഗുകള്‍ കൈവശം വെച്ച 30 വ്യാപാരികള്‍ക്കെതിരെ കാസർഗോഡ് നഗരസഭയുടെ നോട്ടീസ്‌.

 കാസര്‍കോട്‌: നിരോധിത പ്ലാസ്റ്റിക്‌ ക്യാരിബാഗുകള്‍ കൈവശം വെച്ച 30 വ്യാപാരികള്‍ക്കെതിരെ നഗരസഭയുടെ നോട്ടീസ്‌. 10,000 രൂപ വീതം പിഴയടക്കണമെന്ന്‌ കാണിച്ചാണ്‌ നോട്ടീസ്‌ നല്‍കിയത്‌.ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി അബൂബക്കര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരത്തിലെ കടകളില്‍ റെയ്‌ഡ്‌ നടത്തിയിരുന്നു. നിരോധിത പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പിഴയടച്ചതിന്‌ ശേഷവും കുറ്റം ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന്‌ നഗരസഭ മുന്നറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today