ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത

 ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ പകല്‍ സമയത്ത് ചിതറിയ മേഘങ്ങളോടുകൂടിയ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.


കൂടാതെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്ക് നേരിയ സാധ്യതയുണ്ട്. കിഴക്കന്‍ തീരത്ത് സമുദ്രത്തിന്റെ ഉയരം എട്ട് അടിയായി ഉയരുമെന്നും വകുപ്പ് അറിയിച്ചു. വരുന്ന രണ്ട് ദിവസങ്ങളില്‍ ദൃശ്യപരത മൂന്നു കിലോമീറ്ററോ അതില്‍ കുറവോ അല്ലെങ്കില്‍ നാലു മുതല്‍ എട്ട് കിലോമീറ്റര്‍ വരെയോ ആയിരിക്കും.


أحدث أقدم
Kasaragod Today
Kasaragod Today