എസ്​.ടി.യു സമരസംഗമങ്ങൾക്ക് കാസർകോട്ട് തുടക്കം മുസ്​ലിം ലീഗിൽ വ​ർ​ഗീ​യ​ത ആ​രോ​പി​ക്കു​ന്ന സി.പി.എം ത​മി​ഴ്നാ​ട്ടി​ൽ ഒ​രേ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു -ഖാദർ മൊയ്​തീൻ

 ബംഗളൂരു: നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് ക്യാമറയില്‍ കുടുങ്ങി. വെള്ളിയാഴ്ച വിധാൻ പരിഷത്ത് പകർത്താൻ വന്ന വിഡിയോഗ്രാഫറാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രാദേശിക ചാനലായ പവര്‍ ടി.വിയുടെ ക്യാമറാമാനാണ് ദൃശ്യം പകര്‍ത്തിയത്. ഫോണില്‍ ശേഖരിച്ചിരുന്ന പോൺ വിഡിയോകളിലൂടെ ഇയാള്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് കാമറയിൽ കുടുങ്ങിയത്. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തി.


ഇതിനിടെ വിശദീകരണവുമായി റാത്തോഡ് രംഗത്ത് വന്നു. അശ്ലീല വീഡിയോ കണ്ടില്ല. മന്ത്രിയോട് ചോദിക്കാനുള്ള ചോദ്യത്തിനുവേണ്ടി സെർച്ച് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഫോണിൽ സ്റ്റോറേജ് സ്പേസ് ഇല്ലെന്ന് കണ്ടെത്തിയത്. അതിനാൽ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും റാത്തോഡ് വിശദീകരിച്ചു. റാത്തോഡിനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.


സമാനമായ വിവാദം 2012ലും കര്‍ണാടക നിയമസഭയില്‍ അരങ്ങേറിയിരുന്നു. അന്ന് ബി.ജെ.പി മന്ത്രിമാരായ ലക്ഷ്മണ്‍ സാവഡി, സിസി പാട്ടീല്‍, കൃഷ്ണ പലേമര്‍ എന്നിവരാണ് അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് പിടിക്കപ്പെട്ടിരുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today