ആലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു

 ആലപ്പുഴ ∙ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു. കാവാലം പഞ്ചായത്ത് എട്ടാം വാർഡിൽ കോച്ചേരി വീട്ടിൽ ബിജിയുടെ മകൻ അജിത് (23), ആറ്റുകടവിൽ സജിയുടെ മകൻ അരവിന്ദ് (21) എന്നിവരാണ് മരിച്ചത്.


ബുധനാഴ്ച രാത്രി ഏഴരയോടെ നാരകത്തറ സ്കൂളിന് സമീപമായിരുന്നു അപകടം. ഇരുവരെയും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത് ചങ്ങനാശേരിയിൽ വച്ചും അരവിന്ദ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today