പിടികിട്ടാപ്പുള്ളിയെ ബദിയഡുക്ക പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

 ബദിയഡുക്ക: അബ്‌കാരി കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ്‌ ചെയ്‌തു.

പെര്‍മുദെ കയ്യാറിലെ സന്ദേശി(24)നെയാണ്‌ ബദിയഡുക്ക പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 2019ലെ അബ്‌കാരി കേസില്‍ പ്രതിയാണ്‌. കോടതിയില്‍ നിന്ന്‌ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന്‌ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു


أحدث أقدم
Kasaragod Today
Kasaragod Today