കുമ്പള മുട്ടം ഷിറിയക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മുട്ടം സ്വദേശി സിറാർ സെയ്‌താലിയാണ് മരിച്ചത്,
കാറിലുണ്ടായിരുന്ന മകന്റെ ഭാര്യയെയും രണ്ട് മക്കളെയും മംഗലാപുരം സ്വകാര്യ ആശുപത്രിയിലും കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു,
ഇന്ന് രാവിലെ പയ്യന്നൂർ പാസ്പോർട്ട് ഓഫീസിൽ പോകും വഴിയാണ് അപകടം,
വാഹനത്തിലുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും, കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികള്‍ കുമ്പളയിലെ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത് . കാര്‍ ഓടിച്ച ബന്ധു ഷിറിയ കടപ്പുറത്തെ ഖാദര്‍ (54), ഇബ്രാഹിമിന്റെ മകന്‍ സലിമിന്റെ ഭാര്യ ആയിഷത്ത് താഹിറ (39), താഹിറയുടെ മക്കളായ നിദ സഹ്ദിയ(10), ശിഹാബുദ്ധീന്‍ (13) എന്നിവരാണ് ചികിത്സയിലുള്ളത് , ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ലോറി ഇടതുവശത്തേക്ക് വെട്ടിക്കുന്നതിനിടെ കാര്‍ ലോറിയുടെ ഭാഗത്ത് കുടുങ്ങുകയായിരുന്നു. കുടുങ്ങിയ കാറിനെ 200 മീറ്ററോളം വലിച്ചു കൊണ്ട് പോയിരുന്നു.
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറിയുടെ നമ്പര്‍പ്ലേറ്റ് കാറില്‍ കുടുങ്ങിയതാണ് ലോറി കണ്ടെത്താന്‍ സഹായിച്ചത്.