കീഴൂരിലെ ലീഗ് പ്രവർത്തകർക്ക് നേരെയുള്ള അക്രമം: ബി.ജെ.പി. പ്രവർത്തകർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു

 മേൽപറമ്പ് : തദ്ദേശതിരഞ്ഞെടുപ്പ് ദിവസം കീഴൂരിലെ പോളിങ് കേന്ദ്രത്തിൽ ബി.ജെ.പി.-മുസ്ലിം ലീഗ് . പ്രവർത്തർ തമ്മിലുണ്ടായ സംഘർഷത്തിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത അഞ്ച് ബി.ജെ.പി. പ്രവർത്തകർക്ക് ഹൈക്കോടതി നിർദേശപ്രകാരം ജാമ്യം അനുവദിച്ചു.ബി.ജെ.പി. പ്രവർത്തകരായ ശൈലേഷ്, പുരന്ദരൻ, വിനു കണ്ണൻ, സുദർശൻ, ശ്യാം രാജ് എന്നിവരാണ് ശനിയാഴ്ച മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തത്. കീഴൂർ ആക്രമത്തിൽ പ്രതികളെ അറസ്റ്റ്‌ ചെയ്യാത്തതിനെതിരേ തിങ്കളാഴ്ച യു.ഡി.എഫ്. പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today