കോവിഡ്‌ പോസിറ്റീവായ യുവതിയുടെ മുലപ്പാലിന്‌ പച്ചനിറം.!!

 കോവിഡ് പോസിറ്റീവായ യുവതിയുടെ മുലപ്പാലിന് നിറവ്യത്യാസം വന്നതായി റിപ്പോര്‍ട്ട്. മിറര്‍ വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്സിന്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്ന കോര്‍ട്ടസിന്റെ മുലപ്പാലിലാണ് നിറവ്യത്യാസം ഉണ്ടായത്. അടുത്തിടെയാണ് അന്ന ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞ് കുറച്ചു ദിവസത്തിനുശേഷമാണ് അന്നയ്ക്ക് കോവിഡ് പൊസിറ്റീവായത്. തുടര്‍ന്ന് കുഞ്ഞിനും കോവിഡ് പോസിറ്റിവ് ആകുകയായിരുന്നു. കുഞ്ഞിന് പാല്‍ നല്‍കുന്നതിനിടെയാണ് നിറം വ്യത്യാസം അന്നയുടെ ശ്രദ്ധയില്‍ പെട്ടത്. പച്ച നിറമായിരുന്നു ആ സമയത് പാലിന്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.കുറച്ചുദിവസത്തെ ചികില്‍സയ്ക്ക് ശേഷം അന്നയ്ക്കും കുഞ്ഞിനും രോഗം ഭേദമായി.


അതോടെ പാലിലെ നിറം വ്യത്യാസം മാറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, കോവിഡ് ബാധിക്കുമ്ബോഴുണ്ടാകുന്ന അണുബാധ ആയിരിക്കാം പാലിലെ നിറ വ്യത്യാസത്തിനു കാരണമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.


أحدث أقدم
Kasaragod Today
Kasaragod Today