"മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പോ​ലും പു​റ​ത്തി​റ​ങ്ങി​ല്ല ഒ​രു യൂ​ത്ത് ലീ​ഗു​കാ​ര​നും': കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി ഡി​വൈ​എ​ഫ്‌ഐ നേ​താ​വ്

 കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ഡി​വൈ​എ​ഫ്‌ഐ നേ​താ​വി​ന്‍റെ കൊ​ല​വി​ളി പ്ര​സം​ഗം. കോ​ഴി​ക്കോ​ട് എ​ട​ച്ചേ​രി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ നാ​ദാ​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ രാ​ജ് ആ​ണ് യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ ഭീ​ഷ​ണി പ്ര​സം​ഗം ന​ട​ത്തി​യ​ത്. 


"സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ച്ച ഒ​രു നേ​താ​വു​ണ്ടാ​യി​രു​ന്നു, കെ.​ടി. ജ​യ​കൃ​ഷ്ണ​ന്‍. പ​റ​ഞ്ഞ​താ, ഡി​വൈ​എ​ഫ്‌ഐ​ക്കാ​ര​ന്‍ റോ​ഡി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ കൊ​ല്ലു​മെ​ന്ന്. ആ ​കെ.​ടി. ജ​യ​കൃ​ഷ്ണ​നെ ഇ​ന്ന് പോ​സ്റ്റ​റി​ലേ കാ​ണാ​ന്‍ ക​ഴി​യൂ..'- രാ​ഹു​ല്‍ രാ​ജ് പ്ര​കോ​പ​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.എ​ട​ച്ചേ​രി​യി​ല്‍ യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നു നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം അ​വ​ര്‍ ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ്. മാ​ന്യ​മാ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ഏ​ത് യൂ​ത്ത് ലീ​ഗു​കാ​ര​നും ന​ട​ത്താം. എ​ന്നാ​ല്‍ മ​റി​ച്ചാ​യാ​ല്‍ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പോ​ലും ഒ​രു യൂ​ത്ത് ലീ​ഗു​കാ​ര​ന്‍ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്നും രാ​ഹു​ല്‍ ഭീ​ഷ​ണി മു​ഴ​ക്കി


أحدث أقدم
Kasaragod Today
Kasaragod Today