കെ.എസ്.ഇ.ബി.യുടെ വാതിൽപ്പടി സേവനം ചട്ടഞ്ചാലിലും, 1912 എന്ന കസ്റ്റമർ കെയറിലേക്ക് ഒറ്റ വിളിയിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും

 പൊയിനാച്ചി: വൈദ്യുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപഭോക്താകൾക്ക് വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം കെ.എസ്.ഇ.ബി. ചട്ടഞ്ചാൽ സെക്‌ഷൻ പരിധിയിലും നടപ്പാക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറിന് ചട്ടഞ്ചാൽ അർബൻ സഹകരണ സൊസൈറ്റി ഹാളിൽ കെ.കുഞ്ഞിരാമൻ എം.എൽ.എ. ഇതിന്റെ സെക്‌ഷൻ തല ഉദ്ഘാടനം നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാവും.കെ.എസ്.ഇ.ബി.യുടെ പ്രധാന സേവനങ്ങൾ ഓഫീസിൽ എത്താതെ 1912 എന്ന കസ്റ്റമർ കെയർ സെൻറർ ടോൾ ഫ്രീ നമ്പറിലേക്കുള്ള ഒറ്റ വിളിയിൽ ഉറപ്പാക്കുന്നതാണ് സംവിധാനം. പുതിയ വൈദ്യുതി കണക്‌ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് /കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതിലൈൻ/മീറ്റർ മാറ്റിവെക്കൽ എന്നിവ ഇതിലൂടെ ലഭ്യമാകും. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഏതൊക്കെയാണെന്ന് അറിയിക്കുകയും സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ വിശദമാക്കുകയും ചെയ്യും. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി അപേക്ഷ സ്വീകരിച്ച് പരിശോധനകൾ പൂർത്തിയാക്കുകയും ഇതിനുശേഷം വേണ്ടുന്ന ഫീസ് ഓൺലൈനായോ ഓഫീസ് കൗണ്ടർ വഴിയോ അടച്ച് സമയബന്ധിതമായ സേവനം ഉറപ്പാക്കുന്നതാണ് സംവിധാനം


أحدث أقدم
Kasaragod Today
Kasaragod Today