ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം പിന്‍വലിക്കാന്‍ സാധ്യത

 കുവൈറ്റ് സിറ്റി: ഇന്ത്യയടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് പിന്‍വലിക്കാന്‍ സാധ്യതയെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.


ഫെബ്രുവരി 21 മുതല്‍ വിദേശത്ത് നിന്ന് കുവൈറ്റിലേക്കെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതോടെ യാത്രാനിരോധനം പിന്‍വലിക്കാനുള്ള സാധ്യതയും തെളിയുന്നതായാണ് റിപ്പോര്‍ട്ട്.


എന്നാല്‍, ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍, വ്യോമയാന വകുപ്പ് എന്നിവയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കൂ.


പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളെ ഇടത്താവളമാക്കിയാണ് കുവൈറ്റിലേക്കെത്തിയിരുന്നത്.


14 ദിവസം ഈ രാജ്യങ്ങളില്‍ താമസിച്ചതിനു ശേഷം 72 മണിക്കൂര്‍ സാധുതയുള്ള കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് കുവൈറ്റിലേക്ക് പ്രവേശിപ്പിച്ചിരുന്നത്.


എന്നാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതോടെ മറ്റ് രാജ്യങ്ങളെ ഇടത്താവളമാക്കുന്നത് ഒഴിവാക്കാനുള്ള സാധ്യത ശക്തമാകുന്നതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.


أحدث أقدم
Kasaragod Today
Kasaragod Today