ആർ എസ് എസ്,എസ് ഡി പി ഐ സംഘർഷം, ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു, ആറ് പേർക്ക് ഗുരുതരം

 ആലപ്പുഴ∙ ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.

ചേര്‍ത്തല വയലാര്‍ നാഗം കുളങ്ങര ആർ എസ് എസ് ശാഖ ഗഡ നായക് നന്ദു (22) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആർഎസ്എസ്– എസ്ഡിപിഐ സംഘർഷത്തിനിടെയാണു നന്ദു മരിച്ചത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു. വയലാറിൽ പൊലീസിനെ വിന്യസിച്ചു.

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി . വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തിയിരുന്നു . 

ഇതേ തുടർന്ന്ആയുധങ്ങളുമായി ബിജെപി പ്രവർത്തകർ വരുകയും  ഏറ്റുമുട്ടലുണ്ടായപ്പോൾ നന്ദു വെട്ടേറ്റു മരിച്ചെന്നാണു പ്രാഥമിക വിവരം.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച്ച ആലപ്പുഴ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today