പൗരത്വ സമരക്കാർക്കെതിരെ നിയമം കടുപ്പിച്ച് സർക്കാർ, സി.എ.എക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക, മത, രാഷ്ട്രീയ നേതാക്കള്‍ക്ക് സമന്‍സ്

 


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക, മത, രാഷ്ട്രീയ നേതാക്കള്‍ക്ക് സമന്‍സ്. ടി ടി ശ്രീകുമാര്‍, ഡോ ജെ ദേവിക, നാസര്‍ ഫൈസി കൂടത്തായി, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി, ഹമീദ് വാണിയമ്ബലം തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലിസ് സമന്‍സ് അയച്ചത്.


2019 ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് സമന്‍സ്. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. അന്ന് ജനകീയ ഹര്‍ത്താലിനെ പിന്തുണച്ച്‌ പ്രസ്താവന ഇറക്കിയവര്‍ക്കെതിരെയാണ് നടപടി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമന്‍സ് ലഭിച്ചവര്‍ ഹാജരാകേണ്ടത്.


കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി തുടരുകയുമാണ്.

أحدث أقدم
Kasaragod Today
Kasaragod Today