പെരിയ ഇരട്ടക്കൊല: അന്വേഷണം സിപിഎം നേതാക്കളിലേക്കും. ചട്ടഞ്ചാലിലെയും ഉദുമ യിലെയും ഓഫീസുകളിലും സിബിഐ സംഘം പരിശോധന നടത്തി

 പെരിയ ∙ഇരട്ടക്കൊലപാതക കേസ് അന്വേഷണം നടത്തുന്ന സിബിഐ സംഘം സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറിയെ വിളിച്ചു വരുത്തി തെളിവെടുത്തു. സിപിഎം ഏരിയാ കമ്മിറ്റി ഒാഫിസിൽ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധനയും നടത്തി. കേസിലെ 14ാം പ്രതിയും മുൻ ഏരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്റെ മൊഴിയാണ് സിബിഐ രേഖപ്പെടുത്തിയത്.  ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലും ഉദുമയിലെ പഴയ ഏരിയ കമ്മിറ്റി ഓഫിസിലുമാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പ്രതികളെത്തി വസ്ത്രങ്ങൾ മാറുകയും രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്ത വെളുത്തോളിയിലും സിബിഐ സംഘം എത്തി.


أحدث أقدم
Kasaragod Today
Kasaragod Today