സോഷ്യൽ മീഡിയ വഴി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായി പരാതി: മേൽപറമ്പ് കൂവത്തൊട്ടി സ്വദേശിക്കെതിരെ കേസ്

 കാസർകോട് : ഒരു സംഘമാളുകളുടെ കയ്യേറ്റ ശ്രമത്തിനിടെ കാസർകോട്ട് ദേളി സ്വദേശി റഫീഖ് മരണപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയ വഴി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച തായി പരാതി യുടെ അടിസ്ഥാനത്തിൽ യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു.


 മേൽപ്പറമ്പ് കൂവത്തൊട്ടിയിലെ പി.കെ. മുഹമ്മദ് ഷാക്കെതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.


കീഴൂർ സ്വദേശിയായ കെ.എസ്. സാലി മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിലാണ് മുഹമ്മദ് ഷായെ പ്രതി ചേർത്ത് പോലീസ് കേസെടുത്തത്. റഫീഖിന്റെ മരണം ഉത്തരേന്ത്യൻ മോഡൽ സംഘ പരിവാർ ആക്രമണത്തെ തുടർന്ന് സംഭവിച്ചതാണെന്നും, കൊലപാതകത്തിന് പോലീസിന്റെ സഹായം ലഭിച്ചുവെന്ന തരത്തിലുള്ള വിഡിയോ ലൈവ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി. ഒരു സംഘമാളുകളുടെ കയ്യേറ്റത്തിനിരയായ  റഫീഖ് മരണപ്പെട്ടത് ഹൃദയാഘാതത്തെതുടർന്നാണ് എന്നാണ്  പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ പറയുന്നത്, 


റഫീഖ് മരണപ്പെട്ടതിന് തൊട്ട് പിന്നാലെ വർഗീയ സംഘർഷത്തിന് കാരണമാകുന്ന രീതിയിൽ  മുഹമ്മദ്‌ ഷാ  ഫേസ്ബുക്കിലൂടെ വിഡിയോ പ്രചരിപ്പിച്ചു എന്നു  പരാതിയിൽ പറയുന്നു. 


أحدث أقدم
Kasaragod Today
Kasaragod Today