പൗരത്വ സമരം നടത്തിയതിന് എടുത്ത ആയിരത്തോളം കേസുകൾ തമിഴ്നാട് സർക്കാർ റദാക്കി,ഞെട്ടലിൽ ബിജെപി

 തമിഴ്നാട്ടില്‍ സിഎഎ വിരുദ്ധസമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകള്‍ ഒഴികെയുള്ളവയെല്ലാം പിന്‍വലിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരുടെ കേസുകളും പിന്‍വലിക്കും.



പാര്‍ലമെന്റില്‍ സിഎഎയെ അനുകൂലിച്ച്‌ വോട്ട് ചെയ്ത പാര്‍ട്ടിയാണ് എന്‍ഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. സിഎഎ സമരങ്ങളേയും അണ്ണാ ഡിഎംകെ നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. അതേസമയം പൊതുജനങ്ങളുടെ നന്മയെ കരുതിയാണ് കേസുകള്‍ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൂടംകുളം ആണവനിലയത്തില്‍ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിന്‍വലിക്കുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.


أحدث أقدم
Kasaragod Today
Kasaragod Today