75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ട

 ന്യൂഡൽഹി: രാജ്യത്തെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇളവെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.


നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും. ആദായ നികുതി തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. ടാക്സ് ഒാഡിറ്റ് പരിധി അഞ്ച് കോടിയിൽ നിന്ന് 10 കോടിയിലേക്ക് ഉയർത്തി. ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കാൻ 1500 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today