പൊയിനാച്ചി കവർച്ച കേസിൽ പിടിയിലായത് സിഏ വിദ്യാർത്ഥി,കവർച്ചക്കാരനായത് തൊരപ്പൻ സന്തോഷുമായുള്ള ജയിലിലെ പരിചയത്തിൽ, മേൽപ്പറമ്പ് പോലീസ് ചോദ്യം ചെയ്ത് വരുന്നു

കാഞ്ഞങ്ങാട് : കണ്ണൂരിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പോക്സോ കേസിൽ ജയിലിലായ ചെറുപുഴ തയ്യേനി സ്വദേശിയായ സിഎ വിദ്യാർത്ഥി ജസ്റ്റിൻ സെബാസ്റ്റ്യനെ 22 ചട്ടഞ്ചാൽ കവർച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു. 2021 ജനുവരി 15ന് രാത്രി ചട്ടഞ്ചാലിലെ പൊയിനാച്ചി ട്രേഡേഴ്സിന്റെ ഷട്ടർ തുറന്ന് രണ്ടു ലക്ഷം രൂപ വില വരുന്ന എട്ട് ക്വിന്റൽ കുരുമുളക് കവർച്ച ചെയ്ത കേസിലാണ് സിഏ വിദ്യാർത്ഥിയായ ജസ്റ്റിൻ സെബാസ്റ്റ്യനെ മേൽപ്പറമ്പ് എസ്ഐ എം. പി പത്മനാഭൻ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരുന്നത്.


കോളിയടുക്കത്തെ നിസാറിന്റെ 43 ,ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കട കുത്തി തുറന്ന് 14 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന കുരുമുളക് , ജസ്റ്റിൻ സെബാസ്റ്റ്യൻ , കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ്, മറ്റൊരു മോഷ്ടാവ് മട്ടന്നൂർ സ്വദേശി വിജേഷ് എന്നിവർ ചേർന്ന് മോഷ്ടിക്കുകയായിരുന്നു. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പിൽ മോഷ്ടിച്ച കുരുമുളക് കണ്ണൂർ ചാലയിലെ ഒരു കടയിൽ വിൽപ്പന നടത്തിയതായി വ്യക്തമായി.


ആലക്കോട് പോലീസ് വിജേഷിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് ചട്ടഞ്ചാൽ കവർച്ചയ്ക്ക് തുമ്പായത്. തൊരപ്പൻ സന്തോഷും , ജസ്റ്റിനും, വിജേഷും ചേർന്നാണ് ചട്ടഞ്ചാലിൽ കവർച്ച നടത്തിയതെന്ന് വ്യക്തമായതോടെ കണ്ണൂർ സ്പെഷ്യൽ ജയിലിൽ റിമാന്റിലുള്ള ജസ്റ്റിനെയും വിജേഷിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് മേൽപ്പറമ്പ് പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജസ്റ്റിനെ കോടതി രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.


പ്രതിയെ കവർച്ച നടന്ന ചട്ടഞ്ചാലിലെ കടയിലെത്തിച്ച് എസ്ഐ പത്മനാഭന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി മറ്റൊരു കേസിൽ തെളിവെടുപ്പിന് കൊണ്ട് പോയതിനെ തുടർന്ന് കണ്ണൂർ ജയിലിൽ ക്വാറന്റയിനിൽ കഴിയുന്ന വിജേഷിനെ കസ്റ്റഡിയിലാവശ്യപ്പെട്ടു കൊണ്ടുള്ള മേൽപ്പറമ്പ് പോലീസിന്റെ അപേക്ഷ മറ്റൊരു ദിവസത്തേക്ക് പരിഗണിക്കുന്നതിനായി കോടതി മാറ്റി.


സിഎയ്ക്ക് പഠിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ കേസിൽപ്പെട്ടാണ് ജസ്റ്റിൻ സെബാസ്റ്റ്യൻ ആദ്യമായി കണ്ണൂർജയിലിലെത്തിയത്. ഈ സമയം കണ്ണൂർ ജയിലിൽ കവർച്ചാ കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന തൊരപ്പൻ സന്തോഷ് വിജേഷ് എന്നിവരോട് പരിചയത്തിലായ ജസ്റ്റിൻ പിന്നീട് സന്തോഷിന്റെ കവർച്ചാ സംഘത്തിൽ അംഗമാവുകയായിരുന്നു. പയ്യന്നൂരിൽ നേരത്തെ നടന്ന മോഷണക്കേസിലും ജസ്റ്റിൻ പ്രതിയാണ്. ചട്ടഞ്ചാലിൽ നിന്നും കവർച്ച ചെയ്ത കുരുമുളക് കടത്തി കൊണ്ട് പോകാൻ ഉപയോഗിച്ച പിക്കപ്പ് ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും തൊരപ്പൻ സന്തോഷിനെ കണ്ടെത്താനായില്ല.


أحدث أقدم
Kasaragod Today
Kasaragod Today