ഈ മാസം 26-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

 ന്യൂഡല്‍ഹി: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം 26-നാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക പ്രതിഷോധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ദ്.


ഇന്ധന വില വര്‍ധനയ്‌ക്കെതിരെ അടുത്ത തിങ്കളാഴ്ച (മാര്‍ച്ച്‌ 15) രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.


പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ നാല് മാസമായി ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തിവരികയാണ്.


أحدث أقدم
Kasaragod Today
Kasaragod Today