ജാതി പേര്‌ വിളിച്ച്‌ അക്രമം; പിതാവിനും മകനുമെതിരെ കേസ്‌

 ബദിയഡുക്ക: ജാതിപ്പേര്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്‌തുവെന്നതിന്‌ പിതാവിനും മകനുമെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു. ഗാഡിഗുഡ്ഡെയിലെ നാരായണ (46)ന്റെ പരാതിയില്‍ മാത്യു, മകന്‍ ആദില്‍ മാത്യു എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. കീഴ്‌ജാതിക്കാരനായ താന്‍ റേഷന്‍കടയില്‍ ജോലി ചെയ്യുന്നതിനെ ചോദ്യം ചെയ്‌തു കൊണ്ടാണ്‌ അക്രമമെന്ന്‌ പരാതിയില്‍ പറയുന്നു.


أحدث أقدم
Kasaragod Today
Kasaragod Today