കോടതി നിര്‍ദ്ദേശം നടപ്പിലാക്കിയില്ലെന്ന്‌ ആക്ഷേപം; ജില്ലാ കളക്‌ടര്‍ക്ക്‌ കോടതി വിമര്‍ശനം

 കാസര്‍കോട്‌: വയല്‍ നിരത്തലിനിടയില്‍ കസ്റ്റഡിയിലെടുത്ത ജെ സി ബി അഞ്ചു ലക്ഷം രൂപയുടെയും രണ്ടു ആളുകളുടെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന കോടതി ഉത്തരവു നടപ്പാക്കാത്തതില്‍ ജില്ലാ കളക്‌ടറെ ജില്ലാ കോടതി രൂക്ഷമായി വിമര്‍ശിച്ചു.കഴിഞ്ഞ മാസം 19നു പുറപ്പെടുവിച്ച ഉത്തരവ്‌ നടപ്പാക്കിയില്ലെന്നാരോപിച്ചു ജെസി ബി ഉടമ നല്‍കിയ പരാതിയിലാണ്‌ കോടതി നിര്‍ദ്ദേശം. ശനിയാഴ്‌ചയാണ്‌ കോടതി, ജെ സി ബി അന്നു തന്നെ വിട്ടുകൊടുക്കാന്‍ ഉത്തരവു നല്‍കണമെന്നു ജില്ലാ കളക്‌ടറോട്‌ ആവര്‍ത്തിച്ചു നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ ഇന്നു രാവിലെ വരെ ജെ സി ബി വിട്ടു നല്‍കാന്‍ ഉത്തരവു നല്‍കിയിട്ടില്ലെന്ന്‌ പരാതിക്കാര്‍ അറിയിച്ചു.പരാതിക്കാരനുവേണ്ടി അഡ്വ. നിഖില്‍ നാരായണന്‍ കോടതിയില്‍ ഹാജരായി


أحدث أقدم
Kasaragod Today
Kasaragod Today