കാസർകോട് നഗരത്തിൽ കൊലപാതക കേസിലെ പ്രതികളുടെ നേതൃത്വത്തിൽ തോക്ക് ചൂണ്ടി ആക്രമണം പോലീസ് അന്വേഷണം ഊർജിതമാക്കി

 കാസർകോട്: കാസർകോട് നഗരത്തിൽ ഷാനവാസ് കൊലപാതക കേസിലെ പ്രതികളുടെ നേതൃത്വത്തിൽ തോക്ക് ചൂണ്ടി ഗുണ്ടാ അക്രമം. തായലങ്ങാടിയിലെ ഇളനീർ ജ്യൂസ് കട ഉടമയുടെ സഹോദരനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലയ്ക്ക് കുത്തേറ്റ്

ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി , നേരത്തെ ഷാനവാസ് കൊലോപതാക കേസിലെ പ്രതികളായ മുന്നമുനവ്വറും അടങ്ങുന്ന സംഘമാണെന്ന് വെക്തമായി


കാസർകോട് റയിൽവേ സ്‌റ്റേഷൻ റോഡ് കടന്നു പോകുന്ന തായലങ്ങാടി പ്രദേശത്താണ് തിങ്കളാഴ്ച രാത്രി 7.45 മണിയോടെ ആളുകൾ നോക്കി നിൽക്കെ അപ്രതീക്ഷിത അക്രമണം അരങ്ങേറിയത് തായലങ്ങാടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ലുഖ്മാനുൽ ഹകീം പൊണ്ടം ജ്യൂസ് കട നടത്തുന്ന ഇല്യാസിൻ്റെ സഹോദരൻ താജുദ്ദീനാണ് കുത്തേറ്റത്. താജുദ്ദീൻ സ്കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരൻ്റെ ജ്യൂസ് കടയിൽ എത്തുകയായിരുന്നു. കാറിനെ പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തോക്ക് ചൂണ്ടി ഭയപ്പെടുത്തി അക്രമം നടത്തിയത്. അക്രമികൾ നിറയൊഴിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷന് ഭാഗത്തേക്ക് ഓടിയ താജുദ്ദീനെ അക്രമി സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു.

ആളുകൾ ഓടികൂടിയതോടെ സംഘം വന്ന കാറിൽ കയറി രക്ഷപ്പെട്ടു. അക്രമിസംഘത്തിൽ നാല് പേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് കുതിച്ചെത്തി കാസർകോട് ടൌൺ

പോലീസ് അക്രമികൾക്ക് വേണ്ടി വ്യപകമായ തെരെച്ചിൽ ആരംഭിച്ചു . അതേസമയം

അക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ താജുദ്ദീൻ്റെ സഹോദരൻ ഇല്യാസിന് കൈക്ക് ചെറിയ പരിക്കുണ്ട്. താജുദ്ദീനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യമാണ് അക്രമിസംഘത്തിന് ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീനെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം ഉളിയത്തടുക്കയില്‍ ഷാനവാസിന്റെ കൊലപാതകത്തില്‍ രപ്രതിയായിരുന്നു . മൊഗ്രാല്‍ കെ.കെ.പുറത്തെ മുനവില്‍ ഖാസിം എന്ന മുന്ന അക്രമി സംഘത്തിന് നേത്രത്വം നൽകിയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട് , ഇയാൾ ജയേന്ദ്രന്‍ കൊട്ടാരക്കര സ്വദേശിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് സോഡാ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. മുന്ന കാസര്‍കോട്ടെ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരനാണെന്നും പോലീസ് അറിയിച്ചു. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട പണമിടപട് തര്‍ക്കമാണ് നേരത്തെ ഷാനവാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്  ഒക്ടോബര്‍ 20നാണ് ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്


أحدث أقدم
Kasaragod Today
Kasaragod Today