കണ്ണൂര്‍ വിമാനത്താവളത്തില്‍ 23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

 


കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവില്‍ നിന്നാണ് 23 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. യൂറോ, യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് പിടികൂടിയത്. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിച്ചുകടത്താന്‍ ശ്രമിച്ച കറന്‍സി കണ്ടെത്തിയത്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

أحدث أقدم
Kasaragod Today
Kasaragod Today