വോട്ടിങ് മെഷീനിൽ താമര ചിഹ്നം വലുതായി കാണിക്കുന്നു, പ്രശ്നത്തിന് പരിഹാരമായില്ല, പ്രതിഷേധം തുടരുമെന്ന് യു ഡിഎഫ്

 


കാസര്‍കോട്: വോട്ടിങ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തര്‍ക്കം. കാസര്‍കോട് മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനില്‍ ക്രമീകരിച്ചിരിക്കുന്ന ചിഹ്നം സംബന്ധിച്ചാണ് തര്‍ക്കം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് അനുവദനീയമായതിലും കൂടുതല്‍ വലുപ്പമുണ്ടെന്ന് ആക്ഷേപമുയര്‍ത്തി യു ഡി എഫ് ടിക്കാറാം മീണയ്ക്ക് പരാതിയെ തുടർന്ന് വോട്ടിംഗ് മെഷീന് ക്രമീകരണം നിർത്തിവച്ചു, കാസർഗോഡ് ഗവ.കോളജിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീൻ പരിശോധിക്കുമ്പോഴാണ് തർക്കം ഉണ്ടായത്. ബിജെപി സ്ഥാനാർത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏണി ചിഹ്നം ചെറുതുമാണെന്നാണ് ആക്ഷേപം ഉയർന്നത്. വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി എൻ. എ നെല്ലിക്കുന്ന് പ്രചാരണം നിർത്തിവച്ച് സ്ഥലത്തെത്തി. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്

أحدث أقدم
Kasaragod Today
Kasaragod Today