സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

 മംഗളൂരു: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഖാലിദ് (45)ആണ് പിടിയിലായത്. ഖാലിദില്‍ നിന്ന് 737 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഖാലിദിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ 33,75,470 രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today