ദുബായില്‍ നിന്നും നാട്ടിലെത്തിയ കാസർകോട് സ്വദേശികളായ ദമ്ബതികളില്‍ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം, കടത്തിയത് പ്രത്യേകം നിര്‍മ്മിച്ച അടിവസ്ത്രത്തില്‍

 കാസര്‍കോട്: 39.48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ ഭാര്യയും ഭര്‍ത്താവും പിടിയിലായി. കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് (44), ഭാര്യ ഫൗസിയ മിസ്രിയ (33) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഫൗസിയയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരില്‍ നിന്ന് 39.48 ലക്ഷം രൂപ വിലമതിക്കുന്ന 851 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ശനിയാഴ്ച ദുബായില്‍ നിന്നും വന്ന എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. കുടുംബസമേതമാണ് വിമാനത്തില്‍ വന്നത്. നാല് മക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രത്യേകം രൂപ കല്പന ചെയ്ത അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫൗസിയയുടെ പക്കല്‍ സ്വര്‍ണം ഉണ്ടായിരുന്നത്.


കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഡെപ്യൂടി കമീഷണര്‍ അവിനാശ് കിരണ്‍, മനോകത്യായാനി, ശ്രീകാന്ത്, നാഗേഷ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.


Previous Post Next Post
Kasaragod Today
Kasaragod Today