മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

 ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള മു​സ്‍​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് ആ​ണ് മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക നാ​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. 


അ​ധി​ക സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് കെ.​പി.​എ മ​ജീ​ദ് പ​റ​ഞ്ഞു. മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ​യും വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ലീ​ഗ് മ​ത്സ​രി​ക്കു​ന്ന മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​പ്പോ​ഴും ഒ​ന്നി​ല​ധി​കം പേ​രു​ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.ഒ​പ്പം അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട സീ​റ്റു​ക​ളി​ല്‍ പ​ട്ടാ​മ്ബി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടു​മാ​ണ് ലീ​ഗ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം വൈ​കി​ച്ച​ത്.


പ​ട്ടാ​മ്ബി​ക്ക് പ​ക​രം പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​റ്റൊ​രു സീ​റ്റും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ലീ​ഗ്‌ നി​ല​പാ​ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​തെ​ങ്കി​ലും സീ​റ്റു​ക​ളി​ലാ​യി​രി​ക്കും ലീ​ഗി​ന്‍റെ വ​നി​താ സ്ഥാ​നാ​ര്‍​ഥി.


أحدث أقدم
Kasaragod Today
Kasaragod Today