മുസ്ലിം ലീഗ് സ്ഥാനാർഥി കളെ പ്രഖ്യാപിച്ചു,മഞ്ചേശ്വരം എ കെ എം അഷ്‌റഫ്‌ കാസർകോഡ് എൻ എ നെല്ലിക്കുന്ന്, ലോകസഭയിലേക്ക് സമദാനി,കെ എം ഷാജി അഴീക്കോട് തന്നെ

 മലപ്പുറം : മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അബ്ദുസ്സമദ് സമദാനി ലോക് സ്ഭാ സ്ഥാനാർത്ഥി. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂർബീനാ റഷീദ് മുസ്‍ലിം ലീഗ് സ്ഥാനാർത്ഥിയായി കോഴിക്കോട് സൗത്തിൽ മൽസരിക്കും. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.


സ്ഥാനാർത്ഥികളുടെ പേരും മണ്ഡലവും താഴെ കൊടുക്കുന്നു. 


മലപ്പുറം ലോക്‌സഭാ സ്ഥാനാർത്ഥി : എം.പി. അബ്ദുസ്സമദ് സമദാനി

ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക്: പി.വി. അബ്ദുൽ വഹാബ് 


1.    മഞ്ചേശ്വരം    :    എ.കെ.എം. അഷ്റഫ്

2.    കാസറഗോഡ്     :    എൻഎ നെല്ലിക്കുന്ന്

3.    അഴീക്കോട്     :     കെ.എം ഷാജി

4.     കൂത്തുപറമ്പ്     :     പൊട്ടൻകണ്ടി അബ്ദുള്ള

5.     കുറ്റ്യാടി     :     പാറക്കൽ അബ്ദുള്ള

6.     കോഴിക്കോട് സൗത്ത്     : അഡ്വ. നൂർബീന റഷീദ് 

7.     കുന്ദമംഗലം     :     ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രൻ)

8.     തിരുവമ്പാടി     :     സി.പി. ചെറിയ മുഹമ്മദ്

9.     മലപ്പുറം      :     പി. ഉബൈദുല്ല

10.     വള്ളിക്കുന്ന്     :     പി. അബ്ദുൽ ഹമീദ് മാസ്റ്റർ 

11.     കൊണ്ടോട്ടി     :    ടി.വി. ഇബ്രാഹിം

12.     ഏറനാട്      :    പി. കെ ബഷീർ

13.     മഞ്ചേരി      :    അഡ്വ. യു.എ. ലത്തീഫ് 

14.    പെരിന്തൽമണ്ണ    :    നജീബ് കാന്തപുരം 

15.    താനൂർ    :     പി.കെ. ഫിറോസ്

16.    കോട്ടക്കൽ    :     കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ

17.    മങ്കട    :    മഞ്ഞളാംകുഴി അലി

18.    വേങ്ങര    :    പി.കെ. കുഞ്ഞാലിക്കുട്ടി

19.    തിരൂർ    :    കുറുക്കോളി മൊയ്തീൻ  

20.    ഗുരുവായൂർ     :    അഡ്വ. കെ.എൻ.എ. ഖാദർ

21.    തിരൂരങ്ങാടി     :     കെ.പി.എ. മജീദ് 

22.     മണ്ണാർക്കാട്     :     അഡ്വ. എൻ. ഷംസുദ്ദീൻ 

23.     കളമശ്ശേരി     :     അഡ്വ. വി.ഇ. ഗഫൂർ 

24.     കൊടുവള്ളി     :     ഡോ. എം.കെ. മുനീർ 

25.     കോങ്ങാട്    :    യു.സി. രാമൻ 

26.    പുനലൂർ/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും 

27.    പേരാമ്പ്ര     : പിന്നീട് പ്രഖ്യാപിക്കും


أحدث أقدم
Kasaragod Today
Kasaragod Today