ഒരു വര്‍ഷത്തിന് ശേഷം വിദേശ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി; മാര്‍ച്ച്‌ 26ന് ബംഗ്ളാദേശിലേക്ക്

 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26,​27 തീയതികളില്‍ ബംഗ്ളാദേശ് സന്ദര്‍ശിക്കും. ബംഗ്ളാദേശിന്റെ വദേശകാര്യമന്ത്രി എം.ഷഹ്‌രിയാര്‍ അലം ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്‌മളമാക്കാന്‍ മോദിയുടെ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് ബംഗ്ളാദേശിന്റെ പ്രതീക്ഷ.


കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികള്‍ അയഞ്ഞതോടെ ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ബംഗ്ളാദേശ് സന്ദര്‍ശിക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന,​ വിദേശകാര്യ മന്ത്രി എ.കെ അബ്‌ദുള്‍ മോമെന്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.ബംഗ്ളാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യദിനവും ഇന്ത്യ-ബംഗ്ളാദേശ് നയതന്ത്ര ബന്ധത്തിന്റെ അന്‍പതാം വാര്‍ഷികവും ഈ വര്‍ഷം ആഘോഷിക്കാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.



ബംഗ്ളാദേശുമായി അതിര്‍ത്തി കടന്നുള‌ള വാണിജ്യത്തിനും മറ്റ് മേഖലകളിലെ സഹകരണത്തിനുമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ബംഗ്ളാദേശിലെ റോഡ്, റെയില്‍വെ, കപ്പല്‍ഗതാഗതം, തുറമുഖം, അടിസ്ഥാന വികസനം എന്നിവയ്‌ക്കായി 8 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യ കൈമാറിയത്. ദക്ഷിണ ത്രിപുരയെയും ബംഗ്ളാദേശിലെ രാംഗര്‍ഗും തമ്മില്‍ ബന്ധിക്കുന്ന ഫെനി നദിക്ക് കുറുകെയുള‌ള പാലം മോദി


ഉദ്‌ഘാടനം ചെയ്യും

أحدث أقدم
Kasaragod Today
Kasaragod Today