ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ രാഹുല്‍ ജനങ്ങളോട് വിശദീകരിച്ചു. പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എത്തിയതായിരുന്നു രാഹുല്‍.
'ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ന്യായ് പദ്ധതി നടപ്പാക്കും. ന്യായ് എന്നാല്‍ വളെര ലളിതമാണ്. 6000 രൂപ ഓരോ കുടുംബത്തിനും വരുമാനം ഉറപ്പാക്കുക എന്നതാണ് ഇതില്‍ പ്രധാനം. 72000രൂപ ഒരു കൊല്ലം ഉറപ്പാക്കും. കേരളത്തിലെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമാണ്. എന്നാല്‍ പണം വരുന്നതോടെ അവര്‍ സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങുകയും കേരളത്തിന്റെ സമ്ബദ്ഘടന പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ഇത് ഒരു സമ്മാനമല്ല, മറിച്ച് ജനങ്ങളുടെ പണം ജനങ്ങള്‍ക്ക് തന്നെ നല്‍കുകയാണ് ചെയ്യുന്നത്.' -രാഹുല്‍ പറഞ്ഞു.