വരുന്നത്​ 'ആർ.ടി.ഒ രഹിത' ജീവിതം; ലൈസൻസ്​ ഉൾപ്പടെ എല്ലാം ഇനി ഓൺലൈനിൽ -വിജ്ഞാപനം പുറത്തിറക്കി കേ​ന്ദ്ര മന്ത്രാലയം

 വാഹനസംബന്ധിയായ എല്ലാ കാര്യങ്ങളും ഓൺലൈനിൽ ലഭ്യമാക്കി റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം. ഇതുസംബന്ധിച്ച്​ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെയുള്ളവക്കായി ഇനിമുതൽ ആർ.ടി ഓഫീസിൽ പോകേണ്ടതില്ലെന്ന്​ പറയുന്നു. ലൈസൻസ്​, ലേണേഴ്​സ്​ ലൈസൻസ്​ വാഹനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി 18 ആർ.‌ടി.‌ഒ സേവനങ്ങൾ ഡിജിറ്റലിലേക്ക് മാറ്റുന്നതിനാണ്​ കേന്ദ്രം വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്​.




'പൗരന് സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനങ്ങൾ നൽകും. പുതിയ മാറ്റങ്ങൾ മാധ്യമങ്ങളിലൂടെയും വ്യക്തിഗത അറിയിപ്പുകളിലൂടെയും വ്യാപകമായ പ്രചരിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും മന്ത്രാലയം നടത്തും'.- പുതിയ നീക്കംസംബന്ധിച്ച്​ റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഡ്രൈവിങ്​ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. ലേണേഴ്​സ്​ ലൈസൻസ്, ഡ്രൈവിങ്​ ലൈസൻസ് പുതുക്കൽ, ഡ്യൂപ്ല​ിക്കേറ്റ്​ ഡ്രൈവിങ്​ ലൈസൻസ്, ഡ്രൈവിങ്​ ലൈസൻസിലെ വിലാസം മാറ്റൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, അന്താരാഷ്ട്ര ഡ്രൈവിങ്​ പെർമിറ്റ്, താൽക്കാലിക വാഹന രജിസ്ട്രേഷൻ തുടങ്ങി ആ.ടി ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഇനിമുതൽ ഓൺലൈനിലേക്ക്​ മാറുകയാണ്​.




രജിസ്ട്രേഷന്‍റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി എൻ‌ഒസി അനുവദിക്കുന്നതിനുള്ള അപേക്ഷ, വാഹനത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അറിയിപ്പ്, വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ, സർട്ടിഫിക്കറ്റിൽ വിലാസം മാറ്റുന്നതിനുള്ള അറിയിപ്പ് എന്നിവയും ഇനിമുതൽ ഓൺലൈനിൽ നൽകിയാൽ മതിയാകും.


أحدث أقدم
Kasaragod Today
Kasaragod Today