എസ്ഡിപിഐ ജനകീയ പ്രചാരണം മണ്ഡലം ജാഥ ആരംഭിച്ചു

 തളങ്കര: ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രചാരണം എന്ന മുദ്രവാക്യത്തിൽ എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ നയിക്കുന്ന കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിച്ച മണ്ഡലം പ്രചാരണം എസ്ഡിപിഐ മുൻ ജില്ലാ പ്രസിഡൻ്റ് എം.എ ഷാഫി പതാക കൈമാറി തളങ്കരയിൽ ഉൽഘാടനം ചെയ്തു മാർച്ച് 3, 4, 5 തിയ്യതികളിലായി നടക്കുന്ന പ്രചാരണം കവലകളിൽ പ്രസംഗവും, പദയാത്രയുമായാണ് നടക്കുന്നത് 

രാഷ്ട്രീയ സംവാദങ്ങള്‍ക്കു പകരം വര്‍ഗീയ ദ്രുവീകരണ ചര്‍ച്ചകളിലേക്ക് കേരള ജനതയെ തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് ഉൽഘാടനം ചെയ്തു കൊണ്ട് എം.എ ഷാഫി പറഞ്ഞു

ജില്ലാ കമ്മിറ്റി അംഗം എ.എച്ച് മുനീർ അദ്യക്ഷത വഹിച്ചു

മണ്ഡലം പ്രസിഡൻ്റ് സകരിയ്യ കുന്നിൽ പ്രമേയ പ്രഭാഷണം നടത്തി ജാഥ ക്യാപ്റ്റൻ ഖാദർ അറഫ, മണ്ഡലം സെക്രട്ടറി ഗഫൂർ നായന്മാർമൂല, മണ്ഡലം ഖജാഞ്ചി മുഹമ്മദ് കരിമ്പളം, മുനിസിപ്പൽ പ്രസിഡൻ്റ് നൗഫൽ നെല്ലിക്കുന്നു സംസാരിച്ചു


أحدث أقدم
Kasaragod Today
Kasaragod Today