യു.എ.ഇയില്‍ 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ

 യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസുകഴിഞ്ഞ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. വാക്സിൻ വിതരണം കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.


മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് 205 ആരോഗ്യകേന്ദ്രങ്ങൾ മുഖേന വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റോ, മൊബൈൽ ആപ്പോ വഴി രജിസ്റ്റർ ചെയ്യണം. എമിറേറ്റ്സ് ഐഡി, ഫോൺ നമ്പർ, താൽപര്യപ്പെടുന്ന വാക്സിനേഷൻ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന സൗകര്യം ആവശ്യപ്പെടാം.പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നേരത്തെ തന്നെ വാക്സിൻ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യത്തിലേക്കു കൂടി യു.എ.ഇ ചുവടുവെക്കുന്നത്.


തുടക്കത്തിൽ പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും വാക്സിൻ നൽകിയിരുന്നു. എന്നാൽ പിന്നീട് 40 വയസിനു മുകളിലുള്ളവർക്കു മാത്രമാക്കി ചുരുക്കി. 16 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനം പ്രവാസി കുടുംബങ്ങൾക്കാകും കൂടുതൽ ഗുണം ചെയ്യുക.


യു.എ.ഇ നിവാസികളിൽ 56 ശതമാനത്തോളം പേർക്കാണ് ഇതിനകം വാക്സിൻ നൽകിയത്. സിനോഫാം, ഫൈസര്‍, സ്പുട്‌നിക് 5, ആസ്‌ട്രെസെനക എന്നീ വാക്‌സിനുകളാണ് യു.എ.ഇയിൽ ലഭ്യമായിട്ടുള്ളത്.


أحدث أقدم
Kasaragod Today
Kasaragod Today