കാസർകോട് എസ്.പി. ഓഫീസ് മാർച്ച്, യൂത്ത് കോൺഗ്രസ് നേതാക്കളെ കോടതി റിമാൻഡ് ചെയ്തു ജയിലിലടച്ചു

 വിദ്യാനഗർ: കല്യോട്ടെ ഇരട്ടക്കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ എസ്.പി. ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, ജില്ലാ ഭാരവാഹികളായ ഷുഹൈബ് തൃക്കരിപ്പൂർ, മാർട്ടിൻ ജോർജ്, രാജേഷ് തമ്പാൻ, ഇസ്മായിൽ ചിത്താരി, സത്യനാഥൻ, ഉനൈസ് ബേഡകം, മാത്യു, രതീഷ് രാഘവൻ, സിറാജ് പാണ്ടി, മാർട്ടിൻ എബ്രഹാം, ദീപു കല്യോട്ട്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രൻ എന്നിവരാണ് റിമാൻഡിലായത്.കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ച് അക്രമത്തിൽ കലാശിച്ചിരുന്നു. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പോലീസിന്റെ മർദനമേറ്റിരുന്നു. കേസിൽ പ്രതികളായവർക്ക് ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നില്ല. കാസർകോട് പോലീസ് സ്റ്റേഷനിൽ ഹാജരായ നേതാക്കളെ കാസർകോട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ചെയ്തത്


أحدث أقدم
Kasaragod Today
Kasaragod Today