സി പി എമ്മിൽ ചേർന്ന മുൻ മുസ്ലിം ലീഗ് നേതാവിന്റെ കുമ്പളയിലെ വീട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തകർത്ത തായി പരാതി

 കുമ്പളയിലെ സി.പി.എം നേതാവിൻെറ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സി.പി.എം പ്രാദേശിക നേതാവും കർഷക സംഘം ജില്ല കമ്മിറ്റിയംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്. 

നേരത്തെ മുസ്ലിം ലീഗ് ജില്ല ഭാരവാഹിയായിരുന്നു അബ്ദുല്ലക്കുഞ്ഞി.രാജി വെച്ച് സി പി എമ്മിൽ ചേരുകയായിരുന്നു 

അക്രമം പ്രതിരോധിക്കുന്നതിനിടെകെ.കെ. അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൽ റഹീം എന്നിവർക്ക് പരിക്കേറ്റു. ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ ഏഴോടെ ഒരു സംഘം മണ്ണുമാന്തി യന്ത്രവുമായി എത്തി വീട് തകർക്കുകയായിരുന്നെന്ന് അബ്ദുല്ലക്കുഞ്ഞി കുമ്പള പൊലീസിൽ പരാതി നൽകി.


അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് ആരോപണം. 


أحدث أقدم
Kasaragod Today
Kasaragod Today