നിരവധി അപകടങ്ങളും മരണങ്ങളും നടന്ന മൂന്നാം കടവ്‌ വളവില്‍ വീണ്ടും അപകടം

 പെരിയ: നിരവധി അപകടങ്ങളും മരണങ്ങളും നടന്ന മൂന്നാം കടവ്‌ വളവില്‍ വീണ്ടും അപകടം. ചെങ്കല്ല്‌ കൊണ്ടുപോവുകയായിരുന്ന മിനി ലോറി മറിഞ്ഞു. ഡ്രൈവര്‍ പെര്‍ളടുക്കയിലെ ഉണ്ണി, തൊഴിലാളികളായ കല്ലടക്കുറ്റിയിലെ സുബൈര്‍, മനോജ്‌ എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കുണ്ടംകുഴിയില്‍ നിന്നു പെരിയ ഭാഗത്തേയ്‌ക്ക്‌ ചെങ്കല്ലുമായി പോവുകയായിരുന്ന ലോറി ഇന്നു രാവിലെ 9.30നാണ്‌ അപകടത്തില്‍പ്പെട്ടത്‌.


أحدث أقدم
Kasaragod Today
Kasaragod Today