കുടിവെള്ള പൈപ്പ്‌ ലൈന്‍ തകര്‍ന്നു; അണങ്കൂരില്‍ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു

 കാസര്‍കോട്‌: അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡ്‌ നിര്‍മ്മാണത്തിനിടെ തകര്‍ന്ന ജലപൈപ്പ്‌ ലൈന്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു. റോഡ്‌ നവീകരണത്തിനിടെ ടാറിംഗ്‌ നീക്കം ചെയ്യുമ്പോഴാണ്‌ പൈപ്‌ ലൈന്‍ തകര്‍ത്തത്‌. ഇതേ തുടര്‍ന്ന്‌ വന്‍ തോതില്‍ വെള്ളം പാഴാക്കുകയും നിരവധി കുടുംബങ്ങള്‍ക്കുള്ള കുടിജല വിതരണം രണ്ടാഴ്‌ചയായി നിലച്ചിരിക്കുകയുമാണ്‌.

കുടിവെള്ളം പുനഃസ്ഥാപിക്കണമെന്നു രണ്ടാഴ്‌ചയായി നടത്തുന്ന നിവേദനങ്ങളോടു അധികൃതര്‍ വിമുഖത പ്രകടിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു റോഡില്‍ കിടന്നാണ്‌ റോഡ്‌ ഉപരോധിക്കുന്നത്‌. . അണങ്കൂര്‍ -പെരുമ്പളക്കടവ്‌ റോഡില്‍ അണങ്കൂര്‍ മുതല്‍ ടി ബി സ്റ്റേഷന്‍ റോഡ്‌ വരെയുള്ള ഭാഗം നവീകരിക്കുന്നതിനാണ്‌ ടാറിംഗ്‌ നീക്കം ചെയ്‌തിരുന്നത്‌. ജല അതോറിറ്റിയുടെതാണ്‌ പൈപ്പ്‌ ലൈന്‍. തകര്‍ന്ന പൈപ്പ്‌ ലൈന്‍ ഉടന്‍ നന്നാക്കണമെന്നും ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ഹാരിഫ്‌ പള്ളിക്കാല്‍, ഹസൈനാര്‍ താന്നിയത്ത്‌, ഷാഫി അണങ്കൂര്‍, റഫീഖ്‌ ബദിര, ആരിഫ്‌ മസ്‌താന്‍, ഇബ്രാഹിം, ഖാദര്‍ പള്ളിക്കാല്‍ നേതൃത്വം നല്‍കി.


أحدث أقدم
Kasaragod Today
Kasaragod Today