പെർള ∙ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തളങ്കര സ്വദേശികളായ അഹമ്മദ് റൈസ് (29), അബ്ദുൽ ഹമീദ് (27), ഉളിയത്തടുക്ക സ്വദേശി ഇബ്രാഹം ബാദ്ഷ (24) എന്നിവരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവാവിനെ റോഡിൽ ഉപേക്ഷിച്ചു സംഘം രക്ഷപ്പെടുകയായിരുന്നു, പെർള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെ(25)യാണ് റോഡിൽ ഇറക്കി വിട്ടത്. 11ന് സന്ധ്യയ്ക്ക് വീടിനു സമീപത്ത് നിന്നും കാറിലെത്തിയ സംഘം കൊണ്ടു പോയതായി ഉമ്മ ഫാത്തിമത്ത് സുഹ്റ ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു. സഹോദരനുമായുള്ള സ്വർണ ഇടപാടാണ് തട്ടിക്കൊണ്ടു പോയതിനു കാരണമെന്ന് സംശയമുയർന്നിരുന്നു.
ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ ചെർളടുക്കയിലാണ് ഇറക്കിവിട്ടത്. സഹോദനോടൊപ്പം പോയ അബ്ബാസിന്റെ മൊഴിയെടുത്തു കോടതിയിൽ ഹാജാക്കി.