വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ മോഷണം പോയതായി പരാതി

 ബദിയഡുക്ക: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ മോഷണം പോയതായി പരാതി. ഏത്തടുക്ക, നേരപ്പാടിയിലെ ചേതന്റെ പള്‍സര്‍ ബൈക്കാണ്‌ കാണാതായത്‌. ഇന്നലെ രാത്രി വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നുവെന്നും രാവിലെ നോക്കുമ്പോള്‍ കാണാതായെന്നും ചേതന്‍ ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ്‌ അന്വേഷണമാരംഭിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today