ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

 ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെ നാരായണ്‍പുര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബ്രിജേഷ് സിങ് (52) ആണ് വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റഅ ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്ബോള്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.


أحدث أقدم
Kasaragod Today
Kasaragod Today