'കോവിഡിനേക്കാള്‍ വലുത്​ വിശ്വാസം, ഞാന്‍ പോസിറ്റീവായപ്പോഴും കുംഭമേളക്ക്​ പോയി'; ബി.ജെ.പി എം.എല്‍.എ

 ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാംതരംഗം രാജ്യത്ത്​ വ്യാപകമായിരിക്കേ നടക്കുന്ന കുംഭമേളക്കെതിരെ വിമര്‍ശനമുയരവേ ന്യായീകരണവുമായി ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്ര​േദശിലെ ബി.ജെപി എം.എല്‍.യും നേതാവുമായ സുനില്‍ ഭരലയാണ്​ ന്യായീകരണവുമായി രംഗത്തെത്തിയത്​.


''കോവിഡിനേക്കാള്‍ വലുതാണ്​ കുംഭമേളയിലുള്ള വിശ്വാസം. എനിക്ക്​ കോവിഡ്​ പോസിറ്റീവായിരുന്നു. എന്നിട്ടും ഏപ്രില്‍ 13ന്​ ഞാന്‍ കുംഭമേള സന്ദര്‍ശിച്ചു. കോവിഡിനെതിരെ ഗംഗാമാതാവ്​ പൊരുതും. നിസാമുദ്ദീന്‍ മര്‍കസിലെ സാഹചര്യവും കുംഭമേളയും താരതമ്യം ചെയ്യാനാവില്ല'' -സുനില്‍ ഭരല പറഞ്ഞു.


കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉ​ത്ത​രാ​ഖ​ണ്ഡ്​ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.


കുംഭമേളയുടെ ഭാഗമായി സന്യാസിമാര്‍ ഗംഗ നദിയില്‍ കുളിക്കുന്ന ചടങ്ങ്​ ഒഴിവാക്കണമെന്നാണ്​ മോദി ആവശ്യപ്പെട്ടത്​.


أحدث أقدم
Kasaragod Today
Kasaragod Today