മഞ്ചേശ്വരത്ത് മുല്ലപ്പള്ളി യുടെയും ബാവഹാജിയുടെയും നിലപാടുകൾ ഗുണമായി, നേമത്ത് എൻ എസ് എസ് പിന്തുണ തുണച്ചു,രണ്ട് സീറ്റ് ഉറപ്പെന്ന് ബിജെപി വിലയിരുത്തൽ

 തിരുവനന്തപുരം: മഞ്ചേശ്വരത്തെയും  നെമത്തെയും  കാര്യത്തില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തുന്ന ബിജെപി ഇത്തവണ നേമം നില നിര്‍ത്തുന്നത് ഉള്‍പ്പെടെ അഞ്ചു സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.പാലക്കാട്ടും പുറത്തുള്ള വോട്ടുകളും വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും അട്ടിമറി വിജയങ്ങളും. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷ ഇങ്ങിനെ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍ യോഗങ്ങളില്‍ മുമ്ബത്തെപോലെയല്ല

സുരേന്ദ്രൻ ജയമുറപ്പിച്ചു എന്നാണ് വിലയിരുത്തൽ യു ഡി എഫിന് പുറത്തുള്ള വോട്ട് വേണ്ട എന്ന ബാവഹാജിയുടെ പ്രസ്താവനയും മുസ്ലിം വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയുമാണ് ഗുണകരമായത്, 

ബിജെപി വിജയമുറപ്പിച്ചെന്നും എൽ ഡി എഫ് യു ഡി എഫിനെ പിന്തുണക്കണമെന്ന മുല്ലപ്പള്ളി യുടെ പ്രസ്താവന യും ബിജെപി യുടെ മേൽക്കൈ വർധിപ്പിച്ചു, 

മഞ്ചേശ്വരത്തെ ചൊല്ലി സിപിഎമ്മുമായി തർക്കിച്ചതും  നിക്ഷ്പക്ഷ വോട്ടുകൾ യു ഡി എഫിന് പോകുന്നത് തടഞ്ഞു എന്നാണ്  ബിജെപി കരുതുന്നത് 


 അഞ്ചു സീറ്റിലും ഇത്തവണ ജയം ബിജെപി പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും മഞ്ചേശ്വരവും നേമവും ഉറപ്പാണെന്നാണ് അവസാന വിലയിരുത്തൽ 



അതുകൊണ്ടു തന്നെ ചെറിയ ഭൂരിപക്ഷത്തിനാണെങ്കില്‍ പോലും ഇരുവരും ജയിക്കുമെന്നും നിയമസഭയില്‍ സാന്നിദ്ധ്യം അറിയിക്കാനാകുമെന്നും കരുതുന്നു.


 വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ അട്ടിമറി സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ശബരിമല വിഷയത്തിന്‌മേല്‍ ഉയര്‍ന്ന ചര്‍ച്ചയും വോട്ടെടുപ്പ് ദിവസം എന്‍എസ്‌എസ് എടുത്ത നിലപാടും കഴക്കൂട്ടത്തും നെമത്തും  ഗുണകരമാകുമെന്നാണ് കരുതുന്നത്.


വട്ടിയൂര്‍കാവില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വന്നിരിക്കുന്ന ചാഞ്ചാട്ടത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. വട്ടിയൂര്‍കാവില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് വീണ എസ് നായരുടെ പ്രചരണത്തിനായി അനുവദിക്കപ്പെട്ട ഫണ്ടും പോസ്റ്ററുകള്‍ തൂക്കി വിറ്റതുമായി ബന്ധപ്പെട്ട വിവാദവുമെല്ലാം വിഷയമാണ്. വിജയസാധ്യത വിലയിരുത്താന്‍ ബി.ജെ.പി. യോഗങ്ങള്‍ ചേന്നിരുന്നെങ്കിലും ജില്ലാതല പരിശോധനകള്‍ തുടങ്ങിയിട്ടില്ല. കോര്‍ കമ്മിറ്റിയും നേതൃയോഗവും ചേര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തും.


أحدث أقدم
Kasaragod Today
Kasaragod Today