എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കരുതെന്ന് ബിജെപി,

 തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബി ജെ പി നേതാവ് എ പി അബ്‌ദുളളക്കുട്ടി.  പാവങ്ങളില്‍ പാവങ്ങള്‍ ആയവര്‍ക്കും മാത്രം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം കേരളത്തിന്‌ സൗജന്യ വാക്സിൻ നൽകില്ല  കേരളം സ്വന്തം നിലയിൽ വാക്സിൻ  നൽകിയാൽ മതിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു 

രണ്ട് ലക്ഷം കോടി കടമുളള സംസ്ഥാനത്തിന്റെ താത്ക്കാലിക അധിപനാണ് പിണറായി വിജയനെന്നും ഇത്തരം ബഡായികള്‍ നിര്‍ത്തണമെന്നും അബ്‌ദുളളക്കുട്ടി പരിഹസിച്ചു. താനും ഭാര്യയും സൗജന്യവാക്‌സിന് അര്‍ഹരല്ല എന്ന ബോദ്ധ്യമുളളതുകൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.




ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!


ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ്


മുമ്ബ് ഞാന്‍ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ...


ഡോ: മന്‍മോഹന്‍ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ പാര്‍ലിമെന്റില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.


" കുക്കിംങ്ങ് ഗ്യാസ് സബ്സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ? പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ ... ഇന്നത്തെ സബ്സിഡി നയം അനുസരിച്ച്‌ ടാറ്റയ്ക്കും, ബിര്‍ളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്ബന്നര്‍ക്കും മധ്യവര്‍ഗ്ഗത്തിനും, സൗജന്യം നല്‍കുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?"


ഈ ചോദ്യത്തോട് ഇന്ത്യന്‍ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല


എന്നാല്‍ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സര്‍ക്കാര്‍ അവതരിച്ചു.


അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നല്‍കി.


അതാണ് BJP സര്‍ക്കാറിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി അതുവഴി പാപങ്ങളില്‍ പാവങ്ങള്‍ക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നല്‍കിതുടങ്ങി... 10 കോടിയലധികം കുടുംബങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു.


സമ്ബന്നര്‍ക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല എത്ര ധീരമായ മോദിടച്ചുള്ള സാമ്ബത്തികശാസ്ത്രം


ഇന്ത്യയിലെ ഓയില്‍ കമ്ബനികള്‍ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാന്‍ ഇടത്തരക്കാര്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്. ഇത് വലിയ സമ്ബന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച്‌ ഉള്ളില്‍തട്ടി പറയട്ടെ ഞങ്ങള്‍ സബ്സിഡിക്ക് അര്‍ഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ്


ഇക്കുറി കോവിഡ് വാക്സിന്‍ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്.. മംഗ്ലൂരു KMC ആശുപത്രിയില്‍ നിന്ന് 250 രൂപ നല്‍കിയാണ്


ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്ഷിച്ച്‌ കൊണ്ടുളള ഒരു നിലപാട് തന്നെയാണ് ഇത് ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക അവര്‍ക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും ...


പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലി അധിപനാണ് താങ്കള്‍


കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍


എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച്‌ മുമ്ബ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളില്‍ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു കേരളത്തിലെ എല്ലാവര്‍ക്കും വാക്സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല നാം പുന: ആലോചന നടത്താന്‍ സമയമായി


أحدث أقدم
Kasaragod Today
Kasaragod Today