10, 12 ക്ലാസ്​ കോവിഡ്​ പോസിറ്റിവ്​ വിദ്യാർഥികൾക്കായി വീണ്ടും പ്രാക്ടിക്കൽ പരീക്ഷ നടത്തണമെന്ന്​ സി.ബി.എസ്​.ഇ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പോ​സി​റ്റി​വ് ആ​വു​ക​യോ മാ​താ​പി​താ​ക്ക​ള​ട​ക്കം വീ​ട്ടി​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ക​യോ ചെ​യ്താ​ൽ 10, 12 ക്ലാ​സു​ക​ളി​ലെ പ്രാ​ക്ടി​ക്ക​ൽ എ​ഴു​താ​ൻ ക​ഴി​യാ​തെ വ​രു​ന്ന​വ​ർ​ക്ക് വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന്​ സി.​ബി.​എ​സ്.​ഇ. ഇ​തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ റീ​ജ​ന​ൽ അ​തോ​റി​റ്റി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ജൂ​ൺ 11ന് ​മു​മ്പ്​ പ​രീ​ക്ഷ ന​ട​ത്ത​ണം. അ​സൈ​ൻ​മെൻറും ഇ​േ​ൻ​റ​ണ​ൽ അ​സ​സ്‌​മെൻറു​ക​ളും ജൂ​ൺ 11ന് ​മു​മ്പ്​ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ- ​പ​രീ​ക്ഷ എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി.​ബി.​എ​സ്.​ഇ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​ണ്. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​ണ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ.


أحدث أقدم
Kasaragod Today
Kasaragod Today