കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന് ക്ലാസില്‍ 'ഇന്ത്യയിലെ ഫാഷിസം' സംബന്ധിച്ച് നടത്തിയ പ്രയോഗത്തിനെതിരെ സംഘ്പരിവാര്‍. ഏപ്രില്‍ 19ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് വിഭാഗത്തില്‍ 'ഫാഷിസം ആന്‍ഡ് നാസിസം'എന്ന വിഷയത്തില്‍ അസി. പ്രഫ. ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ എടുത്ത ഓണ്‍ലൈന്‍ ക്ലാസിനെതിരെയാണ് ആരോപണവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത്.
ലോക പ്രശസ്ത ചിന്തകന്‍ ബാര്‍ബറ ഹാരിസ് വൈറ്റ് 2003ല്‍ ഇന്ത്യയെ പ്രോട്ടോ ഫാഷിസ്റ്റ് എന്ന് പരാമര്‍ശിച്ചിരുന്നു.
ഈ പ്രയോഗം ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് ചര്‍ച്ചയായി മാറിയിരുന്നു. ഇത് ക്ലാസില്‍ പരാമര്‍ശവിധേയമായി. നരേന്ദ്ര മോദിയുടെ ഒന്നാം സര്‍ക്കാറിനെക്കുറിച്ച് ലോകത്ത് ഉയര്‍ന്ന അഭിപ്രായവും ക്ലാസില്‍ അവതരിപ്പിച്ചു. ഇതിെന്റ ഓണ്‍ലൈന്‍ റെക്കോഡ് ചോര്‍ന്ന് എ.ബി.വി.പിക്ക് ലഭിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
ഇന്ത്യയിെല ഫാഷിസത്തിെന്റ തുടക്കത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ലോക പ്രശസ്ത ചിന്തകരുടെ അഭിപ്രായങ്ങളും ക്ലാസില്‍ ഉന്നയിച്ചിരുന്നു. ആദ്യ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്ല ഭരണാധികാരി എന്ന് തോന്നാമെങ്കിലും അങ്ങനെയാകണമെന്നില്ലെന്ന പരാമര്‍ശവും പുസ്തകങ്ങളെ ഉദ്ധരിച്ച് ക്ലാസില്‍ അവതരിപ്പിച്ചു.
'ഇന്ത്യ അണ്ടര്‍ നരേന്ദ്ര മോദി 2014'എന്ന തലക്കെട്ടിലാണ് ഇത് ഉദ്ധരിക്കപ്പെട്ടത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അധ്യാപകന് സ്വന്തം അഭിപ്രായങ്ങള്‍ ക്ലാസില്‍ പറഞ്ഞിട്ടിെല്ലന്നും വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കുക മാത്രമാണുണ്ടായതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇന്ത്യയില്‍ പ്രോട്ടോ ഫാഷിസ്റ്റ് ഭരണമായിരുന്നു എന്ന പുസ്തകത്തിലെ പ്രയോഗം ദേശവിരുദ്ധമാണെന്നും അധ്യാപകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്കി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ എല്ലാ അവകാശങ്ങളോടുംകൂടി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പറയുന്ന നിവേദനത്തില്‍, അധ്യാപകന് ദേശവിരുദ്ധ ശക്തികള്‍ക്കായി സര്‍വകലാശാല േവദി ഉപയോഗപ്പെടുത്തുകയാെണന്ന് സൂചിപ്പിച്ചിട്ടുണ്ട്. അധ്യാപകന് ദേശവിരുദ്ധ ചിന്ത വിദ്യാര്‍ഥികളില്‍ അടിച്ചേല്പിക്കുകയാെണന്നും ആരോപിച്ചു.
എന്നാല്‍, എ.ബി.വി.പിയുടെ നിലപാട് കേന്ദ്ര സര്‍വകലാശാല അധ്യാപകര്‍ക്ക് നല്കിയ അക്കാദമിക് സ്വാതന്ത്ര്യത്തിനെതിരെയുള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളെ പൊതുസമൂഹത്തില്‍ ട്രോളുന്നതിനെതിരെ കേരളം സ്വീകരിച്ച നടപടി കേന്ദ്ര സര്‍വകലാശാലയിലും വേണമെന്ന ആവശ്യവും ഇതോടൊപ്പം ഉയര്‍ന്നു.