ചെമ്മനാട് പഞ്ചായത്തിൽ കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നു, വാക്സിനെടുക്കുന്നതിലും വളരെ പിറകിൽ

 പൊയിനാച്ചി: ഒന്നാം ഘട്ടത്തിൽ എറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായ ചെമ്മനാട് പഞ്ചായത്തിൽ രണ്ടാംതരംഗം വ്യാപിക്കുമ്പോഴും വാക്സിൻ സ്വീകരിക്കുന്നതിൽ പല കേന്ദ്രങ്ങളിലും മെല്ലേപ്പോക്ക്.



വിഷുദിനത്തിൽ 34 കോവിഡ് കേസുകളും ഇന്നലെ 44കേസുകളുമാണ്  പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്.പഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന.വരും ദിവസങ്ങളിൽ വാക്സിനേഷനിൽ കൂടുതൽ സംവിധാനം ഒരുക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം.


أحدث أقدم
Kasaragod Today
Kasaragod Today