കോണ്‍ഗ്രസ് വിട്ടു നിന്നു; ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്ത് ബിജെപി ഭരിക്കും

 ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്‍റെ ബിജെപി ഭരണം പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി വിജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡൻ്റ്.ഇത് മൂന്നാം തവണയാണ് പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ രണ്ട് തവണ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രൻ പ്രസിഡന്‍റ് ആയെങ്കിലും പാർട്ടി നിർദേശപ്രകാരം രാജിവെക്കുകയായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today