എന്ന് അവസാനിക്കും, വീണ്ടും കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി കൊല്ലം കുരീപ്പുഴ കോണ്‍വെന്റിലാണ് സംഭവം

 കൊല്ലം കുരീപ്പുഴ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്ബ സ്വദേശിനി മേബിള്‍ ജോസഫാണ് (51)മരിച്ചത്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.


ശാരീരിക ബുദ്ധിമുട്ടും അലര്‍ജി സംബന്ധമായ അസുഖങ്ങളും സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റില്‍ മൃതദേഹം കണ്ടെത്തിയതും.


أحدث أقدم
Kasaragod Today
Kasaragod Today