ഡെങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

ബന്തടുക്ക: ഡങ്കിപ്പനിക്ക്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മാണിമൂല, അജനടുക്കത്തെ രാജേഷ്‌-ഉഷ ദമ്പതികളുടെ ഏകമകന്‍ അശ്വിന്‍രാജ്‌ (11)ആണ്‌ മരിച്ചത്‌. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പ്‌ അശ്വിന്‍രാജിന്‌ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്നു കഴിച്ചിട്ടും പനി ഭേദമാകാത്തതിനെ തുടര്‍ന്ന്‌ വിദഗ്‌ദ്ധ ചികിത്സയ്‌ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ ഡെങ്കിപ്പനിയാണെന്ന്‌ തിരിച്ചറിഞ്ഞത്‌.ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. വിദ്യാര്‍ത്ഥിയുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. ചെറിയ പ്രായത്തിലും പെരുമാറ്റത്തില്‍ നല്ല പക്വത കാണിച്ചിരുന്ന അശ്വിന്‍ രാജ്‌ നാട്ടുകാര്‍ക്കൊക്കെ പ്രിയങ്കരനായിരുന്നു. പുതുതായി പണിത വീട്ടിലേയ്‌ക്ക്‌ താമസം മാറാനുള്ള ആലോചനയ്‌ക്കിടെയാണ്‌ അശ്വിന്‍രാജിനെ മരണം തട്ടിയെടുത്തത്‌.


أحدث أقدم
Kasaragod Today
Kasaragod Today